പാലക്കാട്: പാലക്കാട് കുഴൽമന്ദം വാഹനാപകടം പ്രത്യേക സംഘം അന്വേഷിക്കും. പാലക്കാട് എസ്പിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അപകടത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് നടപടി. കെ.എസ്.ആർ.ടി.സി ഡ്രൈവർ ബോധപൂർവ്വം ഇരു ചക്ര വാഹനത്തെ ഇടിച്ചതാണെന്നായിരുന്നു മരിച്ച യുവാക്കളുടെ കുടുംബങ്ങൾ ആരോപിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഴൽമന്ദം വെളളപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചത്. പാലക്കാട് നിന്നും വടക്കഞ്ചേരിക്ക് പോവുകയായിരുന്ന ബസാണ് അപകടം ഉണ്ടാക്കിയത്.
ബസ് ഓടിച്ച വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ കെ.എൽ. ഔസേപ്പിനെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. മനപൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് ഇയാൾക്കെതിരെ കേസെടുത്തത്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ കെഎസ്ആർടിസിയും ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അന്വേഷണത്തിൽ ഡ്രൈവറുടെ വീഴ്‌ച്ച കൊണ്ടാണ് അപകടം സംഭവിച്ചത് എന്ന് കണ്ടെത്തിയിരുന്നു. ഇടതുവശത്ത് ബസിന് കടന്നുപോകാൻ സ്ഥലം ഉണ്ടായിരുന്നിട്ടും ഡ്രൈവർ വലത്തോട്ട് വെട്ടിച്ചത് അപകടകാരണമായെന്നായിരുന്നു കണ്ടെത്തൽ. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന വിലയിരുത്തലിൽ ഇയാളെ കെഎസ്ആർടിസി സസ്‌പെൻഡും ചെയ്തിരുന്നു
















Comments