ന്യൂഡൽഹി: ഇന്ത്യയിലെ എല്ലാ ഭീകരാക്രമണങ്ങൾക്കും ചുക്കാൻ പിടിക്കുന്ന പാകിസ്താൻ ആരോപണങ്ങളുമായി രംഗത്ത്. ബലൂചിസ്ഥാനിലെ എല്ലാ അസ്വസ്ഥതകൾക്കും സൈന്യത്തിനെതിരായ ആക്രമണങ്ങൾക്കും ഇന്ത്യയെയാണ് ഇമ്രാൻ ഭരണകൂടം പഴിക്കുന്നത്.
‘ പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്. ബലൂചിസ്ഥാനിലെ വിഘടനവാദത്തിന്റെ ചരട് ഇന്ത്യയുടെ കയ്യിലാണെന്ന വാദം നിരത്തുന്നത്. ചൈന പാകിസ്താന് വേണ്ടി നിർമ്മിക്കുന്ന സാമ്പത്തിക വാണിജ്യ ഇടനാഴിയുടെ പ്രധാന മേഖല ബലൂചിസ്ഥാനിലൂടെയാണ് കടന്നുപോകുന്നത്. കടുത്ത ഭീകരാക്രമണം കാരണം പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്. ആക്രമണ ഭീതികാരണം ചൈനയുടെ എഞ്ചിനീയർമാർ വരാൻ മടിക്കുന്നു.’ പാകിസ്താൻ പ്രസ്താവനയിൽ പറയുന്നു.
ചൈനയും പാകിസ്താനും സംയുക്തമായിട്ടാണ് പ്രസ്താവന ഇറക്കിയതെന്നും ഇമ്രാൻഖാന്റെ ചൈനാ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യാ വിരുദ്ധത പുറത്തുവന്നതെന്നും ഇന്ത്യൻ വിദേശകാര്യവകുപ്പ് പ്രതികരിച്ചു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ നിരന്തരം പ്രസ്താവന ഇറക്കുന്നത് പാകിസ്താൻ നിർത്തണമെന്നും ഇന്ത്യ തിരിച്ചടിച്ചു.
ഇന്ത്യയുടെ നാവികനായ കുൽഭൂഷൺ ജാദവ് എത്രയോ വർഷമായി പാകിസ്താന്റെ ജയിലിൽ അന്യായ തടവിലാണ്. ഈ അവസ്ഥയിൽ ഇന്ത്യ എന്തിന് പാകിസ്താനിൽ ഭീകരതയുണ്ടാക്ക ണമെന്നും വിദേശകാര്യമന്ത്രാലയം ചോദിച്ചു.
Comments