ന്യൂഡൽഹി: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ന് ഗോവയും ഉത്തരാഖണ്ഡും പോളിംഗ് ബൂത്തിലേക്ക്. ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് ജനവിധി നേരിടുന്നത്. രാവിലെ 7 മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് പോളിംഗ് നടക്കുന്നത്.
ഗോവയിൽ 40 സീറ്റുകളിൽ 301 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്.ഇതിൽ 68 പേർ സ്വതന്ത്രരാണ്. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലാണ് ബിജെപി തുടർ ഭരണ ത്തിനായി ശ്രമിക്കുന്നത്. കോൺഗ്രസ്സ് വീണ്ടും ഭരണം പിടിക്കാനുള്ള പരിശ്രമത്തിലാണ്. തൃണമൂൽ സംസ്ഥാനത്ത് ആദ്യമായി മത്സര രംഗത്തുണ്ടെന്നതും പ്രത്യേകതയാണ്. ആംആദ്മി പാർട്ടിയും വോട്ടർമാർക്ക് വലിയ വാഗ്ദ്ദാനങ്ങളാണ് നൽകുന്നത്.
ഉത്തരാഖണ്ഡിൽ 70 മണ്ഡലങ്ങളിലേക്ക്636 പേരാണ് ജനവിധി നേടുന്നത്. ഭരണ തുടർച്ച യ്‌ക്കായി ബിജെപി യുവനേതാവ് പുഷ്‌ക്കർ സിംഗ് ധാമിയുടെ നേതൃത്വത്തിലാണ് പോരാട്ടത്തിനിറങ്ങുന്നത്. കോൺഗ്രസ്സ് മുതിർന്ന നേതാവ് ഹരീഷ് റാവതിന്റെ നേതൃത്വ ത്തിലാണ് വീണ്ടും ഉത്തരാഖണ്ഡിൽ അധികാരം പിടിക്കാൻ നോക്കുന്നത്.
















Comments