ന്യൂഡൽഹി : രാജ്യത്തെ കൊറോണ പ്രതിദിന രോഗികൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,113 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 42,665,534 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ച് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 91,930 പേരുടെ പരിശോധനാ ഫലങ്ങൾ ആണ് നെഗറ്റീവ് ആയത്. ഇതോടെ ആകെ രോഗമുക്തർ 4,16,77,641 ആയി ഉയർന്നു . ഇന്നലെ 346 കൊറോണ മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 509,011. നിലവിൽ 4,78,882 പേരാണ് രാജ്യത്ത് ചികിത്സയിൽ ഉള്ളത്. ആകെ രോഗബാധിതരുടെ 1.12 ശതമാനമാണ് ഇത്. 97.68 ശതമാനമാണ് രോഗമുക്തി നിരക്ക്. പ്രതിദിന ടിപിആർ 3.19 ശതമാനമാണ്.
കൊറോണ വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 1,72,95,87,490 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്.
















Comments