പനാജി: ഗോവയിലെ ബിജെപി ഭരണം തുടരുമെന്ന ആശംസകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേർന്നതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നിലവിലെ സുസ്ഥിര ഭരണത്തിന് ജനങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്. സംസ്ഥാനത്തെ വികസനം ജനങ്ങൾ നേരിട്ടു കാണുകയാണ് ,അതിന്റെ ഗുണം തെരഞ്ഞെടുപ്പില് പ്രതിഫലിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞുവെന്ന് , സാവന്ത് കൂട്ടിച്ചേര്ത്തു. ഗോവയിൽ തെരഞ്ഞെടുപ്പ് രംഗത്തുള്ള എല്ലാ ബിജെപി സ്ഥാനാർത്ഥികൾക്കും നരേന്ദ്രമോദി വിജയാശംസകൾ നേർന്നതായും പ്രമോദ് സാവന്ത് പറഞ്ഞു.
പ്രമോദ് സാവന്ത് സാൻക്വിലിം നിയമസഭാ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ 10 വർഷം കൊണ്ട് ഗോവയിലെ ജനങ്ങൾക്കായി ബിജെപിക്ക് നിരവിധി വികസന പദ്ധതികൾ എത്തിക്കാനായി. ഇത്തവണ 22ലധികം സീറ്റുകൾ നേടി ബിജെപി വ്യക്തമായ ഭൂരിപക്ഷ ത്തോടെ ഭരണം നിലനിർത്തുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
ഗോവയിലെ ജനങ്ങൾ ജനാധിപത്യത്തിന്റെ മൂല്യം തിരിച്ചറിയുന്നവരാണ്. ഇവിടെ രാഷ്‌ട്രീയ കക്ഷികൾക്കിടയിൽ മറ്റിടങ്ങളിലെ പോലെ സംഘർഷങ്ങളില്ല. മികച്ച രീതിയിൽ പോളിംഗ് പുരോഗമിക്കുന്നതിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതായി പ്രമോദ് സാവന്ത് പറഞ്ഞു.
















Comments