കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് ചാടിപ്പോയത്.
ഇന്ന് അതിരാവിലെ ഇവർ ചാടിപ്പോയെങ്കിലും അൽപം വൈകിയാണ് ഇത് പുറത്തറിഞ്ഞത്. അടുത്തിടെയാണ് ഇരുവരേയും മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമായത് എന്നാണ് വിലയിരുത്തൽ. ഇവർക്ക് വേണ്ടി ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ തെരച്ചിൽ ആരംഭിച്ചു. മെഡിക്കൽ കോളേജ് പോലീസാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇവിടുത്തെ അന്തേവാസിയായ യുവതിയെ ബംഗാൾ സ്വദേശിനി കൊലപ്പെടുത്തിയിരുന്നു. കട്ടിലിനെചൊല്ലിയുള്ള തർക്കത്തിലാണ് ജിയറാം ജിലോട്ട് എന്ന യുവതി കൊല്ലപ്പെട്ടത്. പശ്ചിമബംഗാൾ സ്വദേശിയായ തസ്മി ബീവിയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ തെളിവെടുപ്പും മൊഴിയെടുപ്പും തുടരുകയാണ്.
















Comments