കോഴിക്കോട് :അനധികൃത സ്വത്ത് സമ്പദാനം,പ്ലസ് ടു കോഴക്കേസ് തുടങ്ങിയ വിവാദങ്ങളിൽ പെട്ടുഴലുന്ന മുസ്ലിം ലീഗ് നേതാവിനെ വിടാതെ പിന്തുടരുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ചോദ്യം ചെയ്യുന്നതിനായി ഷാജിയെ ഇ ഡി രണ്ടാം തവണയും കോഴിക്കോട് മേഖലാ ഓഫീസിലേക്ക് വിളിച്ചു വരുത്തി.
2014 ൽ അഴിക്കോട് സ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മുൻപ് വിജിലൻസും ഷാജിയെ ചോദ്യം ചെയ്തിരുന്നു.വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിലൂടെയാണ് ഷാജിയുടെ കോഴിക്കോട്ടെ വീട് പണിതതെന്നും പരാതിയുണ്ട്.
വയനാട്ടിൽ അടക്കം വിവാദ ഭൂമി ഇടപാടുകൾ ഷാജി നടത്തിയെന്നും,കള്ളപ്പണ ഇടപാടുകളിൽ ഷാജിക്ക് പങ്കുണ്ടെന്നും വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ഇ ഡി ക്ക് ലഭിച്ചതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടാൻ ആണ് ഷാജിയെ ഇ ഡി വിളിച്ചു വരുത്തിയത്
Comments