ഗുവാഹത്തി: അഴിമതി തുടച്ചുനീക്കുവാൻ താൻ ഏതറ്റംവരേയുംപോകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിലെ ബിജെപി സർക്കാർ പൊതുജനങ്ങൾ ക്കായിട്ടാണ് ജീവിക്കുന്നത്. അഴിമതിക്കാരായ ഉദ്യേഗസ്ഥർക്ക് മേൽ കടുവയെപോലെ വലിച്ചുകീറുമെന്ന പദപ്രയോഗമാണ് ഹിമന്ത യോഗത്തിൽ ഉപയോഗിച്ചത്.
അസം മാറിയേ മതിയാകൂ. പ്രധാനമന്ത്രി ആവാസ് യോജന വഴി ദരിദ്രർക്ക് വീടുകൾ വന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ പ്രവർത്തനങ്ങളിൽ കൈക്കൂലി വാങ്ങിയെന്ന വാർത്തകൾ നീതീകരിക്കാനാവാത്തതാണ്. അത്തരക്കാർക്കുമേൽ കടുവയെപോലെ ചാടിവീഴും. പൊതുജനങ്ങളുടെ പരാതികൾ അപ്പപ്പോൾ അറിയിക്കാൻ ഹെൽപ്പ്‌ലൈൻ നമ്പറുകളും നൽകിയിട്ടുണ്ടെന്നും ശർമ്മ പറഞ്ഞു.
അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും സർക്കാർ സംവിധാനം സുതാര്യമായിരിക്കണമെന്നുമുള്ള നിർദ്ദേശം നൽകുന്നതിനിടെയാണ് ഹിമന്ത ശക്തമായ മുന്നറിയിപ്പ് നൽകിയത്. പഞ്ചായത്ത് തലം മുതൽ മുകളിലോട്ടുള്ള റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വർഷം ഉപയോഗിക്കാതെ തിരികെ അടക്കേണ്ടിവരുന്ന ഫണ്ടുകളെ സംബന്ധിച്ചും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും ഹിമന്ത ചൂണ്ടിക്കാട്ടി.
അസമിൽ 43 ലക്ഷപേർക്കാണ് ഈ വർഷം ഗൃഹനിർമ്മാണ സഹായം ലഭിക്കുക. ഒപ്പം എല്ലായിടത്തും ശുദ്ധജലം ലഭിക്കുന്ന പദ്ധതികളും കേന്ദ്ര ജൽജീവൻ മിഷൻ വഴി നടപ്പാക്കി ക്കൊണ്ടിരിക്കുന്ന കാര്യവും ഹിമന്ത ഓർമ്മിപ്പിച്ചു.
















Comments