കൊച്ചി:ഫോർട്ട് കൊച്ചിയിലെ നമ്പര്‍18 ഹോട്ടലിലെ ലൈംഗിക പീഡന പരാതിയിൽ അഞ്ജലി റീമ ദേവ് ,റോയ് വയലാട്ട് എന്നിവർക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് എറണാകുളം സിറ്റി ഡപ്യൂട്ടി കമ്മിഷണർ വി.യു.കുര്യാക്കോസ്.കേസില്‍ മറ്റാരും പരാതി നല്‍കിയിട്ടില്ലെന്നും, പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഡി സി പി വ്യക്തമാക്കി.കൊറോണയുടെമറവിൽ റോയ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്തതില്‍ കോടതിയെ സമീപിക്കാനാണ് പോലീസ് നീക്കം.
അന്വേഷണം നല്ല നിലയിലാണ് മുന്നോട്ടുപോകുന്നത്,അന്വേഷണത്തിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല.പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതികൾക്കെതിരെ തെളിവുകള്‍ തെളിവുകള്‍ ശേഖരിച്ചത്.ഡി സി പി പറഞ്ഞു.
പല സാക്ഷികളെയും നേരിൽ കണ്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടുണ്ട് . എന്നാൽ കൂടുതൽ പരാതികൾ ലഭിച്ചിട്ടില്ലെന്നും ഡി സി പി പറഞ്ഞു. മുൻ മിസ് കേരള അൻസി കബീറിന്റെ മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിനോട് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫോര്‍ട്ടുകൊച്ചി ‘നമ്പര്‍ 18’ ഹോട്ടലുടമ റോയി ജെ. വയലാട്ടിനെതിരെയുളള പോക്സോ കേസിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് അന്‍സി കബീറിന്റെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് ഹോട്ടലുടമ റോയി ജെ വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും മകളുടെയും പരാതി. ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനേയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയേയും പ്രതിചേര്‍ത്തിട്ടുണ്ട്.
മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു പീഡനം നടന്നതെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് മൊബൈലില്‍ പകര്‍ത്തുകയും, പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്
അഞ്ജലിക്കെതിരായ പരാതിയിൽ ഒൻപതിലേറെ പെൺകുട്ടികൾ പൊലീസിനു മൊഴി നൽകിയതായാണ് സൂചന അതെ സമയം പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി ബുധനാഴ്ച പരിഗണിക്കും.
















Comments