പാലക്കാട്:മലമ്പുഴ ചെറാട് മലയിൽ വീണ്ടും തിരച്ചിൽ നടത്താൻ വനം വകുപ്പ് തീരുമാനം .മലമുകളിൽ വീണ്ടും ആളുകളെ കണ്ട സാഹചര്യത്തിലാണ് തിരച്ചിൽ നടത്താനുള്ള തീരുമാനം . ഉച്ചയ്‌ക്ക് ശേഷം വനം വകുപ്പിന്റെ പ്രത്യേക 15 അംഗ സംഘം മലകയറും .രാത്രി മലയിൽ തങ്ങിയ ആരെങ്കിലും മലയിൽ ഉണ്ടോ എന്നറിയാൻ വിശദമായ പരിശോധന നടത്തുമെന്ന് പാലക്കാട് ഡി.എഫ്.ഒ പറഞ്ഞു.
മലമുകളിൽ മൊബൈൽ വെളിച്ചം കണ്ടെന്ന പ്രദേശ വാസികളുടെ പരാതിയിൽ വനം വകുപ്പ് നടത്തിയ പരിശോധനയിൽ രാധാകൃഷ്ണൻ എന്ന വ്യക്തിയെ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു . എന്നാൽ മല മുകളിൽ കണ്ടത് ഇയാളെ അല്ലെന്നും , ഇയാൾ വനമേഖലയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന വ്യക്തിയാണെന്നും ആണ് നാട്ടുകാരുടെ പക്ഷം .വനവാസി യുവാവ് രാധാകൃഷ്ണൻ ഒരിക്കലും മലയിൽ കയറിയിരിക്കാൻ സാധ്യതയില്ലെന്നും നാട്ടുകാർ പറയുന്നു .ബാബുവിന് മാദ്ധ്യമങ്ങൾ അനാവശ്യ പബ്ലിസിറ്റി നല്കിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
മല കയറ്റം വനം വകുപ്പിന് തലവേദനയായതോടെ വനം വകുപ്പ് മന്ത്രി അനധികൃതമായി മല കയറുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു .
Comments