ഡെറാഡൂൺ: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് 35.21 ശതമാനം. ഉച്ചയ്‌ക്ക് 1 മണിവരെയുള്ള കണക്കാണ് പുറത്തുവന്നത്. ആകെ 632 സ്ഥാനാർത്ഥികളാണ് 70 സീറ്റുകളിലേക്കായി ജനവിധി തേടുന്നത്. ഭരണം നിലനിർത്താൻ ബിജെപി ശക്തമായി ശ്രമിക്കുകയാണ്. നഷ്ടപ്പെട്ട ഭരണം തിരികെ പിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
ബിജെപിയുടെ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്കെതിരെ കോൺഗ്രസിന്റെ ഭുവൻ ചന്ദ്ര കപാഡിയാണ് മത്സരിക്കുന്നത്. 57 സീറ്റുകൾ നേടിയാണ് ബിജെപി 2017ൽ അധികാരത്തിലെത്തിയത്. ഇത്തവണ 45 സീറ്റ് പിടിക്കുമെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.
ഉത്തരാഖണ്ഡിൽ ആകെ 81, 72,173 ശതമാനം വോട്ടർമാരാണുള്ളത്. ഏറ്റവുമധികം സൈനികർ വോട്ടർമാരായുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
















Comments