ലക്‌നൗ: യുപിയിലെ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. അസ്‌മോലി നിയമസഭ ണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഹരേന്ദ്രയെന്ന റിങ്കുവിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
യുപയിലെ സംഭാൽ ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തിൽ റിങ്കുവിന്റെ കാർ പൂർണമായും തകർന്നു. സംഭവം നടക്കുന്നതിനിടെ രക്ഷപ്പെട്ട റിങ്കുവും അദ്ദേഹത്തിന്റെ അനുയായികളും പോലീസ് സ്‌റ്റേഷനിലെത്തിയാണ് അഭയം തേടിയത്.
അക്രമി സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. യുപിയിൽ നിയമസഭാ വോട്ടെടുപ്പിന്റെ രണ്ടാം ഘട്ടം പുരോഗമിക്കവെയാണ് സംഭവം.
രണ്ടാം ഘട്ടത്തിൽ 586 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. സഹറാൻപൂർ, ബിജ്‌നോർ, മൊറാദാബാദ്, സാംഭൽ, റാംപൂർ, അംറോഹ, ബുധൗൻ, ബറേലി, ഷാജൻപൂർ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 55 സീറ്റുകളാണ് ഇവിടെയുള്ളത്. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇതിലെ 38ലും ബിജെപി വിജയിച്ചിരുന്നു.
















Comments