ന്യൂയോർക്കിൽ: അഫ്ഗാനിലെ താലിബാൻ ഭരണം മേഖലയിലെ ഏറ്റവും അപകടകരമായ സുരക്ഷ ഭീഷണിയാണെന്ന് ഇന്ത്യ. താലിബാൻ അഫ്ഗാനിൽ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് മേഖലയ്‌ക്ക് പുറത്ത് പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളുടെ സമാധാനം തകർക്കുകയാണെന്നും ഇന്ത്യ യു.എന്നിൽ പറഞ്ഞു. ആഗോള ഭീകരതാ വിരുദ്ധ സമിതി അദ്ധ്യക്ഷ സ്ഥാനം വഹിച്ചുകൊണ്ടാണ് ടി.എസ്.തിരുമൂർത്തി താലിബാൻ ഉയർത്തുന്ന ഭീഷണി എടുത്തുപറഞ്ഞത്.
2021 പകുതിയോടെ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചത് ഏറെ ഗൗരവത്തോ ടെയാണ് കാണേണ്ടത്. കാബൂളിലുണ്ടായ ഭരണമാറ്റം ഏഷ്യയേക്കാൾ ആഫ്രിക്കൻ രാജ്യങ്ങളെയാണ് സ്വാധീനിക്കുന്നത്. അൽഖ്വയ്ദയുടെ ശക്തമായ കേന്ദ്രമാണ് നിലവിൽ അഫ്ഗാൻ. ആഫ്രിക്കൻ രാജ്യങ്ങളെ അരക്ഷിതാവസ്ഥ മുതലാക്കി പ്രവർത്തിക്കുന്ന ഇസ്ലാമിക ഭീകരതയ്‌ക്ക് താലിബാനാണ് സംരക്ഷണമൊരുക്കുന്നതെന്നും തിരുമൂർത്തി പറഞ്ഞു.
താലിബാൻ പ്രവർത്തിക്കുന്നത് ആഗോളഭീകരസംഘടന ൾക്കൊപ്പമാണ്. അൽഖ്വയ്ദ യ്‌ക്കൊപ്പം ലഷ്‌ക്കർ ഇ തൊയ്ബ, ജയ്‌ഷെ ഇ മുഹമ്മദ് എന്നിവരാണ് കൂടെയുള്ളത്. മധ്യേഷ്യയിൽ നിന്നും പുറത്താക്കപ്പെട്ട അൽഖ്വായ്ദയ്‌ക്ക് നിലവിൽ താവളമൊരുക്കി യിരിക്കുന്നത് താലിബാനാണ്. ആഗോളതലത്തിൽ ആയുധങ്ങളും മയക്കുമരുന്നും അവരാണ് വിതരണം ചെയ്യുന്നത്. 2019ൽ ശ്രീലങ്കയിലെ ആക്രമണവും പുൽവാമ ആക്രമണവും ഒരേ സംഘമാണ് ആസൂത്രണം ചെയ്യുന്നതെന്നും ഇന്ത്യ തെളിവ് നിരത്തി.
















Comments