ആലപ്പുഴ: കമ്യൂണിസ്റ്റുകാരന്റെ അടിസ്ഥാന വികാരം കമ്യൂണിസ്റ്റു രാജ്യങ്ങളോടാണെന്ന് അടിവരയിടുകയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള.
ചൈനയെ പുകഴ്‌ത്തിയും ഇന്ത്യയെ ഇകഴ്‌ത്തിയും ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ എസ്.രാമചന്ദ്രന്‍ പിള്ള നടത്തിയ പ്രസംഗമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
ചൈനയില്‍ നിന്ന് ദാരിദ്ര്യം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിച്ചുവെന്നും ചൈന മിതമായ അഭിവൃദ്ധി നേടിയെന്നും ആലപ്പുഴ സിപിഎംസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
70 % ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തതില്‍ ചൈനയുടെ പങ്ക് വലുതാണെന്നും 60 % ദരിദ്രരെ സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ചൈനയുടെ വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു മാസം മുന്‍പും ഇന്ത്യയെ ഇകഴ്തിയും ചൈനയെ പുകഴ്തിയും അദ്ദേഹം സംസാരിച്ചിരുന്നു.
ഇന്ത്യ ഉള്‍പ്പെടെ ലോകരാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
മോദി സര്‍ക്കാര്‍ ജനാധിപത്യ ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും ഭൂരിപക്ഷത്തിന്റെ സര്‍വ്വാധിപത്യമാണ് നടക്കുന്നതെന്നും രാമചന്ദ്രന്‍ പിള്ള ആലപ്പുഴയില്‍ പറഞ്ഞു.
സമ്മേളനം നടത്തുന്നതിനായി കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളിന് അവധിനല്‍കിയത് പരാതിക്ക് ഇടയാക്കി.
കൊറോണ കഴിഞ്ഞ് തുറന്നയുടനെ സ്‌കൂളിന് അവധി നല്‍കിയത് ക്ലാസ് ദിനങ്ങള്‍ നഷ്ടപ്പെടുത്തുമെന്നാണ് പരാതി. പകരം ക്ലാസ് ദിനങ്ങള്‍ അനുവദിക്കാനില്ലാത്തത് പ്രതിസന്ധിസൃഷ്ടിക്കുമെന്നാണ് ആരോപണം
















Comments