മുംബൈ : പിതാവിന്റെ മരണാനന്തര ചടങ്ങുകൾ ചെയ്ത് നടി രവീണ ഠണ്ടൻ . ബോളിവുഡ് താരം മന്ദിര ബേദി ഭർത്താവിന്റെ അന്ത്യകർമങ്ങൾ ചെയ്യുന്നത് വാർത്തയിൽ നിറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് നടി രവീണ ഠണ്ടൻ അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്യുന്നതും ശ്രദ്ധ നേടുന്നത് .
അച്ഛന്റെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായുള്ള പൂജകളും മറ്റും രവീണ ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. പരമ്പരാഗത കീഴ്വഴക്കങ്ങളെ മാറ്റി മറിയ്‌ക്കുന്നതാണിതെന്നാണ് വീഡിയോക്ക് വന്ന കമന്റുകൾ .
അച്ഛനോടുള്ള സ്നേഹവും ബഹുമാനവും കൊണ്ടാണ് രവീണ ചടങ്ങുകൾ ചെയ്തതെന്നും കുറിക്കുന്നവരുണ്ട്. വെള്ളിയാഴ്ചയാണ് രവീണയുടെ അച്ഛനും സംവിധായകനുമായ രവി ഠണ്ടൻ മരിച്ചത്. അച്ഛന് തന്റെ ജീവിതത്തിലെ സ്ഥാനം വ്യക്തമാക്കുന്ന രവീണയുടെ പോസ്റ്റും വൈറലായിരുന്നു . അച്ഛൻ ചിരിക്കുമ്പോൾ തനിക്കുള്ളിൽ സന്തോഷം നിറഞ്ഞിരുന്നുവെന്നാണ് രവീണ കുറിച്ചത് .
















Comments