കൊച്ചി:യു എ ഇ യിൽ നിന്നും എത്തിയ ഖുർ ആൻ തിരിച്ചേൽപ്പിക്കുമെന്ന് കെ ടി ജലീൽ.ഇത് സംബന്ധിച്ച് കോൺസുലേറ്റ് അധികൃതർക്ക് കത്തയച്ചതായും ജലീൽ ഫേസ്ബുക്ക് പോസ്റ്റ് വഴി വ്യക്തമാക്കി.കത്തിന്റ കോപ്പിയും ജലീൽ പങ്കു വെച്ചിട്ടുണ്ട് .
എടപ്പാളിലെയും ആലത്തിയൂരിലെയും രണ്ട് സ്ഥാപനങ്ങളിൽ സൂക്ഷിച്ച ഖുർആൻ കോപ്പികൾ ആണ് യു എ ഇ കോൺസുലേറ്റിന് മടക്കി നൽകുക.ഖുർആൻ ന്റെ മറവിൽ സ്വർണ്ണം കടത്തിയെന്ന ആരോപണം ജലീലിന് നേരെ ഉയർന്നതോടെ വിവിധ ഏജൻസികൾ സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് ജലീലിനെ ചോദ്യം ചെയ്തിരുന്നു.
ഖുർആൻ തിരിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി കസ്റ്റംസിന് മെയിൽ അയച്ചിട്ടുണ്ടെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നും,ഖുർആൻ വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യം ഉള്ളതിനാലാണ് തിരിച്ചേൽപ്പിക്കുന്നതെന്നും ജലീൽ വിശദീകരിക്കുന്നു.
അതീവ വിഷമത്തോടെയാണ് മതവിശ്വാസിയായ താൻ ഖുർആൻ തിരിച്ചേൽപ്പിക്കാൻ ഉള്ള തീരുമാനം എടുക്കുന്നതെന്നും,കോപ്പികൾ മടക്കി ഏൽപ്പിക്കുന്ന തിയ്യതിയും സമയവും ഫേസ്ബുക്കിലൂടെ പിന്നീടറിയിക്കുമെന്നും ജലീൽ വ്യക്തമാക്കുന്നു.
















Comments