തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നിന്നും ഇനി ക്യൂ നിൽക്കാതെ മദ്യം വാങ്ങാം. ഒരു വർഷത്തികം സംസ്ഥാനത്തെ എല്ലാ മദ്യശാലകളും വാക്-ഇൻ രീതിയിൽ സജ്ജീകരിക്കാനൊരുങ്ങുകയാണ് ബിവറേജസ് കോർപ്പറേഷൻ. പുതിയതായി സംസ്ഥാനത്ത് തുറക്കുന്ന എല്ലാ മദ്യശാലകളും ഈ രീതിയിൽ മതിയെന്നാണ് തീരുമാനം.
175 മദ്യശാലകൾ കൂടി സംസ്ഥാനത്ത് തുറക്കാൻ ബെവ്‌കോ അനുമതി ചോദിച്ചതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്. നിലവിലുള്ള മദ്യശാലകൾ വാക്-ഇൻ രീതിയിലാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം വാങ്ങിയ മദ്യം കൊണ്ടുപോകാൻ ബെവ്‌കോ ബ്രാൻഡിലുള്ള തുണി സഞ്ചികളും അവതരിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിൽ ഇക്കാര്യങ്ങൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
കടകൾക്ക് മുന്നിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്ന രീതി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി അടക്കം നിർദ്ദേശിച്ചിരുന്നു. കടയ്‌ക്കുള്ളിൽ പ്രവേശിപ്പിച്ച് സൂപ്പർമാർക്കറ്റുകളിലേതു പോലെ ഇഷ്ട ബ്രാൻഡ് മദ്യം തെരഞ്ഞെടുത്ത് നേരിട്ട് ബില്ലിങ് കൗണ്ടറിലെത്തി പണം നൽകുന്നതാണ് വാക്-ഇൻ കൗണ്ടറുകളിലെ രീതി. സംസ്ഥാനത്ത് ചുരുക്കം ചില മദ്യശാലകൾ മാത്രമാണ് ഇത്തരത്തിലുള്ളത്.
















Comments