കാസർഗോഡ്:ഹിന്ദുക്കളുടെ ആചാരങ്ങളിൽ ഇടപെടുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി.ആചാരങ്ങൾ ഇല്ലാതാക്കി ആഭാസങ്ങൾ തുടരുന്നതിന്റെ ഫലമാണ് കണ്ണൂരിൽ വിവാഹച്ചടങ്ങിനിടെ യുവാവ് ബോംബ് പൊട്ടി മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു വീടുകളിലെ വിവാഹ മരണാനന്തര ചടങ്ങുകളിലെ സിപിഎമ്മിന്റെ ഇടപെടൽ അവസാനിപ്പിക്കണം .ആചാരങ്ങളെ ആഭാസങ്ങളാക്കി മാറ്റി ചടങ്ങുകൾ ഇല്ലാതാക്കി മാറ്റുകയാണ് സിപിഎം. അദ്ദേഹം പറഞ്ഞു
കണ്ണൂർ തോട്ടടയിൽ വിവാഹച്ചടങ്ങിനിടെ യുവാവ് ബോംബ് പൊട്ടി മരിച്ചത് ഖേദകരമാണ്.ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്.കണ്ണൂർ ജില്ലയിൽ സിപിഎം സ്വാധീനമുള്ള മേഖലകളിൽ ഹിന്ദു വീടുകളിലെ വിവാഹവും മരണാനന്തര ചടങ്ങുകളുമെല്ലാം പാർട്ടിയുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്.വിവാഹത്തിലും മരണത്തിലും തുടരേണ്ട ആചാരങ്ങളും വിശ്വാസങ്ങളും സിപിഎം ഇല്ലാതാക്കുകയാണ്.മറ്റു മതവിഭാഗങ്ങൾ തങ്ങളുടെ വിശ്വാസ പ്രകാരം ചടങ്ങുകൾ നടത്തുമ്പോൾ ഹിന്ദുക്കളുടെ ആചാരങ്ങളിൽ ആണ് സിപിഎം കൈകടത്തുന്നത്. ഇത് അവസാനിപ്പിക്കണം.തില്ലങ്കേരി ആവശ്യപ്പെട്ടു
വിവാഹങ്ങളും മരണാനന്തര ചടങ്ങുകളുമെല്ലാം വീട്ടുകാർക്ക് വിട്ടുകൊടുക്കണം.വിശ്വാസവും ആചാരങ്ങളും പാലിക്കാൻ താല്പര്യം ഉള്ളവർ പോലും സിപിഎമ്മിനെ പേടിച്ച് നിശബ്ദമായി എല്ലാം സഹിക്കുകയാണ്.കണ്ണൂർ ജില്ലയെ മറ്റു ജില്ലക്കാർ പരിഹസിക്കുന്ന നിലയിലാണ് കാര്യങ്ങൾ ഉള്ളത്.ഇതു മാറാൻ സിപിഎം നേതൃത്വം മുൻകൈയെടുക്കണമെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
















Comments