ന്യൂഡൽഹി: കർഷക പ്രതിഷേധത്തിന്റെ മറവിൽ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന കലാപത്തിലെ മുഖ്യപ്രതിയായ പ്രതിയായ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു മരിച്ചു. ഡൽഹിലെ കെഎംപി ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിലാണ് മരണം. ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്താൻ നേതൃത്വം നൽകിയത് ദീപ് സിദ്ധു ആയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയിൽ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയർത്തുകയായിരുന്നു.
ഹരിയാനയിലെ സോനിപട്ടിന് സമീപമായിരുന്നു അപകടമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സോനിപട്ട് പോലീസും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. സിദ്ദു സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കുണ്ഡ്‌ലി -മനേസർ- പൽവാൽ (കെഎംപി) എക്‌സ്പ്രസ് വേയിൽ പിപ്ലി ടോളിന് സമീപമായിരുന്നു അപകടം. ചെങ്കോട്ടയിൽ നടന്ന സംഘർഷങ്ങൾക്ക് ശേഷം ഇയാൾ ഒളിവിലായിരുന്നു . കലാപത്തിന് ആഹ്വാനം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് ദീപ് സിദ്ദുവിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം സിദ്ദുവിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
















Comments