ന്യൂഡൽഹി : ഇന്ത്യൻ സിനിമാ ലോകത്ത് ഡിസ്‌കോ സംഗീതം സജീവമാക്കിയ സംഗീതജ്ഞനും ഗായകനുമായ ബപ്പി ലഹ്‌രിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഹ്‌രി ജിയുടെ സംഗീതം എല്ലാം ഉൾക്കൊള്ളുന്നതും വൈവിധ്യമാർന്ന വികാരങ്ങൾ മനോഹരമായി പ്രകടിപ്പിക്കുന്നതുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തിൽ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
തലമുറകളിലുടനീളം ആളുകലെ ആനന്ദിപ്പിച്ച ഗായകന്റെ സംഗീത്തെ നമുക്ക് എന്നും അടുത്തറിയാൻ സാധിക്കും. അദ്ദേഹത്തിന്റെ കൃതികളുമായി ബന്ധപ്പെടാൻ കഴിയും. എല്ലാം ഉൾക്കൊള്ളുന്നതും വൈവിധ്യമാർന്ന വികാരങ്ങൾ മനോഹരമായി പ്രകടിപ്പിക്കുന്നതുമായിരുന്നു ലഹ്‌രിയുടെ സംഗീതങ്ങൾ. ഉന്മേഷവാനായിരുന്ന അദ്ദേഹത്തിന്റെ അഭാവം എല്ലാവരേയും വേദനിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം രേഖപ്പെടുന്നു. ഓം ശാന്തി ‘ നരേന്ദ്ര മോദി കുറിച്ചു.
ഒബസ്ട്രക്ടീവ് സ്ലീപ് അപ്നിയയെ തുടർന്നുള്ള പ്രശ്‌നങ്ങൾ കാരണം അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഗായകനെ തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ വീട്ടിലെത്തിയതിന് ശേഷം ആരോഗ്യസ്ഥിതി മോശമായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ക്രിട്ടികെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
















Comments