ന്യൂഡൽഹി: രാജ്യത്തെ കൊറോണ കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കൾ ഏകദേശം മൂവായിരം രോഗികൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 514 മരണവും കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,09,872 ആയി. അതേസമയം ചികിത്സയിലുള്ളവരുടെ എണ്ണം 3,70,240 ആയി കുറഞ്ഞു. 82,988 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 2.45 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
ആകെ 4.27 കോടി കൊറോണ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 4.18 കോടിയാളുകളും രോഗമുക്തി നേടി. അതേസമയം രാജ്യത്ത് കൊറോണ വാക്‌സിൻ വിതരണം 173.86 കോടിയായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
















Comments