കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം വഴി ഇന്ന് പുലർച്ചയ്‌ക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. വിദേശത്ത് നിന്നും എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 65 ലക്ഷം വിലവരുന്ന 1320 ഗ്രാം സ്വർണ്ണമാണ് അനധികൃതമായി കടത്തുവാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. ഷാർജയിൽ നിന്നും എത്തിയ ഗോ എയർ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്നും 750 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
സ്വർണ്ണ മിശ്രിതം മൂന്ന് ക്യാപ്‌സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ചത്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ കുടുംബസമേതം എത്തിയ ചെറുതുരുത്തി സ്വദേശിയായ യാത്രക്കാരനിന്ന് 570 ഗ്രാം സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. സ്വർണ്ണമാലകൾ ധരിച്ച് വസ്ത്രം കൊണ്ട് ഒളിപ്പിച്ചായിരുന്നു നീക്കം. ഇരുവരേയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
















Comments