ന്യൂഡൽഹി :ഹിജാബ് വിഷയത്തിന്റെ പേരിൽ രാജ്യത്ത് വർഗ്ഗീയ ലഹള സൃഷ്ടിക്കാനുള്ള ശ്രമവുമായി ഖാലിസ്ഥാൻ നേതാവ് ഗുർപവന്ത് സിംഗ് പന്നു. പ്രത്യേക രാജ്യത്തിന് വേണ്ടി ഇന്ത്യയിലെ മുസ്ലീങ്ങൾ പോരാട്ടത്തിനൊരുങ്ങണമെന്നാണ് സിഖ് ഫോർ ജസ്റ്റിസ് ഭീകര സംഘടനാ നേതാവ് ഗുർപവന്ത് സിംഗ് പന്നുവിന്റെ ആഹ്വാനം. ഇതിന് സഹായവും നേതാവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഖാലിസ്താൻ നേതാവ് വർഗ്ഗീയ വിദ്വേഷം വളർത്തുന്ന സന്ദേശം പങ്കുവെച്ചിരിക്കുന്നത്. തങ്ങൾ ഖാലിസ്താന് വേണ്ടി പോരാടുന്നതു പോലെ മുസ്ലീങ്ങൾ ഉർദിസ്ഥാന് വേണ്ടി പോരാടണം. നമുക്ക് ഒന്നിച്ച് ഇന്ത്യയ്‌ക്ക് എതിരെ പോരാടാം. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രം ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. മുസ്ലീങ്ങൾ ഹിജാബിന് വേണ്ടി ക്യാമ്പെയ്ൻ നടത്തണമെന്നും പന്നു വീഡിയോയിൽ പറയുന്നു.
ഏകദേശം 200 ഓളം മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട്. ഇന്ന് ഹിജാബ്, നാളെ ആസാൻ, നമാസ്, ഖുർആൻ എന്നിവയും അനുവദിക്കാതെയാകും. അതുകൊണ്ട് ഉർദിസ്ഥാന് വേണ്ടി നിലകൊള്ളണം. ഉർദിസ്ഥാന് വേണ്ടി പ്രതിഷേധം ആരംഭിച്ചാൽ തങ്ങളും ഒപ്പമുണ്ടാകും. എല്ലാവസഹായവും നൽകുമെന്നും പന്നു പറയുന്നുണ്ട്.
ഹിജാബിന്റെ പേരിൽ രാജ്യത്ത് വർഗ്ഗീയ വിദ്വേഷം ആളി കത്തിക്കാനുള്ള ശ്രമമാണ് സിഖ് സംഘടന നടത്തുന്നത്. നേരത്തെ ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ജഡ്ജിമാർക്കെതിരെ ഭീഷണി മുഴക്കി സിഖ് ഫോർ ജസ്റ്റിസ് രംഗത്ത് വന്നിരുന്നു.
















Comments