അഹമ്മദാബാദ് : സംസ്ഥാനത്തെ മസ്ജിദുകളിൽ ഉച്ചഭാഷിണി നിരോധിക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ഉച്ചഭാഷിണികളിൽ നിന്ന് എത്ര ഡെസിബെൽ ശബ്ദം ഉണ്ടാകുന്നുവെന്നും ‘ബാൻഡ് മേളം ‘ ഉപയോഗിച്ച് വിവാഹ ഘോഷയാത്രകൾ നടത്തുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളെക്കുറിച്ചും ചീഫ് ജസ്റ്റിസ് പൊതുതാല്പര്യ ഹർജി നൽകിയ ഹർജിക്കാരന്റെ അഭിഭാഷകനോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു . അതിനു പിന്നാലെയാണ് സർക്കാരിന് നോട്ടീസ് അയച്ചത് .
ഉച്ചഭാഷിണികൾ അനുവദനീയമായ പരിധിക്കപ്പുറമുള്ള ശബ്ദമുണ്ടാക്കുന്നതായി ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. വിവാഹ ഘോഷയാത്രകൾ, ജീവിതത്തിൽ ഒരിക്കലാണ് . എന്നാൽ പള്ളികളിൽ ഉച്ചഭാഷിണികൾ ഒരു ദിവസം അഞ്ച് തവണ ഉപയോഗിക്കുന്നു. നവരാത്രിയിലും ഗണേശ ഉത്സവത്തിലും ഗർബ പോലുള്ള പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ശബ്ദത്തിന് നിയന്ത്രണങ്ങളുണ്ട്, ഇത് പള്ളികൾക്കും ബാധകമാണ് – അഭിഭാഷകൻ വ്യക്തമാക്കി
ഗാധിനഗറിലെ ധർമേന്ദ്ര പ്രപാപതി എന്നയാളാണ് 2020 ജൂലൈയിൽ തന്റെ അഭിഭാഷകനായ ധർമേഷ് ഗുർജാർ മുഖേന പൊതുതാൽപര്യ ഹർജി ആദ്യം സമർപ്പിച്ചതെങ്കിലും അത് രജിസ്റ്റർ ചെയ്തിരുന്നില്ല. “ലൗഡ് സ്പീക്കറുകളുടെ ശബ്ദം പൊതുജനങ്ങൾക്ക് അസഹനീയമാണ്, ഇത് ഗുരുതരമായ മാനസിക രോഗങ്ങൾക്കും പ്രായമായവർക്കും ചെറിയ കുട്ടികൾക്കും ശാരീരിക പ്രശ്‌നങ്ങൾക്കും കാരണമാകുന്നു, ഇത് പൊതുജനങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു, ആരോഗ്യത്തിന് നല്ലതല്ല.” എന്ന് കാട്ടിയായിരുന്നു ഈ ഹർജി.
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ അനുസരിച്ച് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുമ്പ് പ്രാദേശിക അധികാരികളുടെ അനുമതി വാങ്ങേണ്ടതുണ്ടെന്നും എന്നാൽ ഇത് പള്ളികളുടെ ഭരണാധികാരികൾ ചെയ്യുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
















Comments