ലക്‌നൗ : മുസ്ലിം സ്ത്രീകൾ തങ്ങളുടെ ഇഷ്ടപ്രകാരമല്ല ഹിജാബ് ധരിക്കുന്നതെന്നും , ഹിജാബ് ധരിക്കാൻ മുസ്ലിം സ്ത്രീകൾ നിർബന്ധിക്കപ്പെടുകയാണെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഹിജാബ് മുസ്ലീം സ്ത്രീകളിൽ നിർബന്ധിതമാണ് , ഒരു സ്ത്രീയും ഹിജാബ് ധരിക്കുന്നത് അവരുടെ ഇഷ്ടപ്രകാരമല്ല യോഗി ആദിത്യനാഥ് പറഞ്ഞു,
“സ്ത്രീകൾ എപ്പോഴെങ്കിലും മുത്തലാഖ് ദുരാചാരം തിരഞ്ഞെടുത്തിട്ടുണ്ടോ? ആ പെൺമക്കളോടും സഹോദരിമാരോടും ചോദിക്കൂ.ഞാൻ അവരുടെ കണ്ണുനീർ കണ്ടു. അവരുടെ കഷ്ടപ്പാടിനെക്കുറിച്ച് പറയുമ്പോൾ അവരുടെ ബന്ധുക്കൾ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു,” യോഗി ആദിത്യനാഥ് പറഞ്ഞു,
ജോൺപൂരിൽ നിന്നുള്ള ഒരു സ്ത്രീ മുത്തലാഖ് നിർത്തലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
വസ്ത്രധാരണം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് ,ബാഹ്യ സമ്മർദ്ദങ്ങൾക്ക് വിധേയമായല്ല വസ്ത്ര ധാരണം തിരഞ്ഞെടുക്കേണ്ടത് . താൻ തന്റെ ഓഫീസിൽ ഒരുദ്യോഗസ്ഥനെയും വസ്ത്രധാരണത്തിൽ നിർബന്ധിച്ചിട്ടില്ല .തന്റെ ഓഫീസിലെയോ , പാർട്ടിയിലെയോ എല്ലാവരോടും കാവി ധരിച്ച് വരണമെന്ന് തനിക്ക് നിർബന്ധിക്കാൻ സാധിക്കുമോ? അത് സാധിക്കില്ല. അദ്ദേഹം പറഞ്ഞു
എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. എന്നാൽ സ്ഥാപനങ്ങളിൽ, ആ സ്ഥാപനത്തിന്റേതായ അച്ചടക്കം ഉണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി
ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഹിജാബ് ,ബുർഖ വിഷയത്തിൽ യോഗി നിലപാട് വ്യക്തമാക്കിയത്
















Comments