ലക്‌നൗ : എല്ലാവർക്കും അവരവരുടെ ആഗ്രഹത്തിനും , താല്പര്യത്തിനും അനുസരിച്ച് വസ്ത്ര ധാരണം നടത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും , എന്നാൽ ആ സ്വാതന്ത്ര്യത്തിന് പരിമിതി ഉണ്ടെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് .
എന്നാൽ ആ സ്വാതന്ത്ര്യം ,പൊതു സ്ഥലങ്ങളിലും ,മാർക്കറ്റിലും , വീടുകളിലുമായി പരിമിതമാണ് . ഓഫീസുകളിലും , ജോലി സ്ഥലത്തും ഇഷ്ട്മുള്ള വസ്ത്രം ധരിച്ചു പോവാൻ പരിമിതിയുണ്ടെന്നും യോഗി വ്യക്തമാക്കി.
ഓരോ സ്ഥാപനങ്ങളും ഏകീകൃത നിയമങ്ങൾ പാലിക്കണം . താൻ ഒരു പ്രത്യേക മതക്കാരനാണെന്നും അതിനനുസരിച്ച് വസ്ത്രം ധരിക്കുമെന്നും ഒരു പോലീസുകാരൻ പറഞ്ഞാൽ എന്തായിരിക്കും അവസ്ഥ . ആ സ്ഥാപനം കുഴപ്പത്തിലാവും .തന്റെ ഓഫീസിൽ ജീവനക്കാർക്ക് യാതൊരു തരത്തിലുള്ള വസ്ത്ര നിയന്ത്രണവും കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും , തനിക്കതിന് സാധിക്കില്ലെന്നും യോഗി വ്യക്തമാക്കി . മുസ്ലിം സ്ത്രീകൾ ഹിജാബും ,ബുർഖയും ധരിക്കുന്നത് സ്വന്തം ഇഷ്ട്ടപ്രകാരം അല്ലെന്നും , അവർ അതിനു നിർബന്ധിക്കപ്പെടുകയാണെന്നും യോഗി ചൂണ്ടിക്കാട്ടിയിരുന്നു .
കർണ്ണാടകയിലെ ചില വിദ്യാലയങ്ങളിൽ ബുർഖയും , ഹിജാബും നിയന്ത്രിച്ചു കൊണ്ടുള്ള ഉത്തരവ് മുസ്ലിം മത മൗലികവാദികളെ പ്രകോപിപ്പിച്ചിരുന്നു . വിഷയം ദേശീയ തലത്തിൽ ചർച്ചയായതോടെയാണ് യോഗി ആദിത്യ നാഥിന്റെ പ്രതികരണം . ഉത്തർ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഹിജാബ് വിഷയത്തിൽ ഉത്തരവ് പറയരുതെന്നാവശ്യപ്പെട്ട് ഹർജിക്കാർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു
















Comments