ജയ്പൂർ: രാജസ്ഥാനിലെ ജയ്‌സൽമേറിൽ സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ട് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജയ്‌സൽമേറിലെ ഷിയോ റോഡിലായിരുന്നു അപകടം നടന്നത്. സ്‌കൂൾ ബസ് തലകീഴായി മറിയുകയായിരുന്നു.
ഫാൽസുന്ദ് പോലീസ് സ്‌റ്റേഷന് പരിധിയിലാണ് സംഭവമുണ്ടായത്. സ്‌കൂളിലേക്ക് പോകുംവഴിയായിരുന്നു അപകടം. രണ്ട് കുട്ടികളുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചതെന്നും ശേഷിക്കുന്ന 40ഓളം പേരെ ആശുപത്രിയിൽ എത്തിച്ചതായും പോലീസ് പറഞ്ഞു.
ഹസൻ ഖാൻ, കസം ഖാൻ എന്നീ രണ്ട് വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. 20 പേരുടെ പരിക്ക് സാരമുളളതല്ല. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ വിട്ടയച്ചു. ബാക്കിയുള്ളവർ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
















Comments