തിരുവനന്തപുരം: സർക്കാറും ഗവർണറും തമ്മിൽ ഒത്തു കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.സർക്കാറും ഗവർണറും തമ്മിൽ സൗന്ദര്യപിണക്കം മാത്രമാണ്. അത് തീർക്കാൻ ഇടനിലക്കാരുമുണ്ട്. ഇപ്പോൾ ഈ നടക്കുന്നതാണ് യഥാർഥ കൊടുക്കൽ വാങ്ങലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെ, ഗവർണർ അവരുടെ പ്രതിനിധിയായി നിന്ന് സിപിഎം ഉം മുഖ്യമന്ത്രിയുമായി നടത്തിയ ഒത്തുതീർപ്പാണിതെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.
ഇന്ന് ഈ കണ്ടെതെല്ലാം നാടകമാണ്. സർക്കാരും ഗവർണറും തമ്മിലുള്ള നാടകമെന്ന് അദ്ദേഹം ആരോപിച്ചു. സർക്കാരും ഗവർണറും തമ്മിൽ സംഘർഷത്തിലാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സുധാകരൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.
സർക്കാറും ഗവർണറും തമ്മിൽ നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലിയുള്ള പോര് നടന്നതിന് പിന്നാലെയാണ് സർക്കാറിനെയും ഗവർണറെയും വിമർശിച്ച് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.
നാളെ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന നിലപാടിലായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ മാറ്റിയതോടെയാണ് ഗവർണർ നിലപാട് മയപ്പെടുത്തി നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിട്ടത്.
















Comments