കൊച്ചി: തൃപ്പൂണിത്തുറയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൻ കുളങ്ങര കണ്ണാടി കോവിലകത്ത് സതീഷ് (43) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് കേസിന് ആസ്പദമായ സംഭവം.തൃപ്പൂണിത്തറയിൽ പ്രവർത്തിക്കുന്ന പ്രൈം സൂപ്പർമാർക്കറ്റിലെ സെയിൽസ് ജീവനക്കാരിയായ പുതിയകാവ് മാളേകോട് അതിർത്തി റോഡിൽ ഷിജി സുധിലാലിനെ കടയ്‌ക്ക് അകത്ത് അതിക്രമിച്ചു കയറി മർദ്ദിക്കുകയായിരുന്നു. ഹെൽമെറ്റ് വെച്ചായിരുന്നു ആക്രമണം.
ആക്രമണത്തിൽ ഷിജിയുടെ കൈ ഒടിയുകയും തലയ്‌ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിയെ ആദ്യമായി കാണുന്നത് ആക്രമണം നടന്ന സമയത്താണെന്ന് ഷിജി വ്യക്തമാക്കിയിരുന്നു. പ്രതിയുടെ ഭാര്യ സവിതയും ഇതേ സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയാണ്. കടയിലെ ഫോണിലേക്ക് വിളിച്ച് ഭാര്യയ്‌ക്ക് ഫോൺ കൊടുക്കാൻ ആവശ്യപ്പെടുകയും എന്നാൽ കൊടുക്കാൻ വിസമ്മതിച്ചതിന്റെ വൈരാഗ്യം മൂലം പ്രതി ആക്രമിച്ചെന്നുമാണ് പോലീസിന്റെ നിഗമനം.
















Comments