കുറച്ച് വർഷങ്ങളായി യുവാക്കൾക്കിടയിൽ കണ്ടു വരുന്ന ഒരു രീതിയാണ് പ്രണയത്തിനായി ഒരു ദിനം എന്നത്. ഫെബ്രുവരി മാസം 7 ന് തുടങ്ങുന്ന പ്രണയആഴ്ച കൃത്യം 14 ന് പ്രണയ ദിനത്തോട് കൂടിയാണ് അവസാനിക്കുന്നത്. പ്രണയിക്കുന്നവർക്കായുള്ള ഈ ആഘോഷത്തിൽ കമിതാക്കൾ പരസ്പരം പൂക്കളും സമ്മാനങ്ങളും കൈമാറുന്നത് പതിവ് കാഴ്‌ച്ചയാണ്.
അമേരിക്കയിലെ ഐസക് റാമിലെസ് എന്ന യുവാവും തന്റെ പ്രതിശ്രുധ വധുവിന് പ്രണയദിനത്തിൽ ഒരു സമ്മാനം കൊടുക്കാമെന്ന് തീരുമാനിച്ചു. അതിനായി അദ്ദേഹം കഴിഞ്ഞ വർഷം തന്നെ 27,000 രൂപയും മാറ്റി വെച്ചു. ഇതിലെന്താണ് ഇത്ര കാര്യമെന്നല്ലേ? വഴക്കാളിയായ പ്രതിശ്രുത വധുവിന്റെ ദേഷ്യപ്പെടൽ കൊണ്ട് പൊറുതി മുട്ടിയിരുന്ന ഐസക്കിന് സമ്മാനം കൊടുക്കുന്നതിനോടൊപ്പം വധുവിന്റെ ദേഷ്യത്തെ പറ്റി അവളെ അറിയിക്കണമെന്നും തോന്നി.
അതിനായി ഐസക് കണ്ടു പിടിച്ച വഴിയാണ് രസകരം. പ്രതിശ്രുത വധു ഓരോ തവണ വഴക്കിടുമ്പോഴും പ്രണയദിനത്തിൽ അവൾക്ക് സമ്മാനം വാങ്ങാനായി നീക്കി വെച്ച പണത്തിൽ നി ന്നും 75 രൂപ കുറയ്‌ക്കുക. അങ്ങനെ ഓരോ വഴക്കിനും 75 രൂപ കുറച്ച് കുറച്ച് പ്രണയദിനത്തിൽ പ്രതിശ്രുത വധുവിന് വാങ്ങികൊടുക്കാനുള്ള സമ്മാനത്തിന്റെ ഫണ്ട് പരിശോധിച്ച ഐസക് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി 27,000 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ആകെ അവശേഷിക്കുന്നത് 3000 രൂപയാണ്.
അത്രയധികം തവണ പ്രതിശ്രുത വധു ഐസകിനോട് വഴക്കിട്ടതിന്റെ തെളിവാണിത്. അവസാനം പ്രണയദിനത്തിൽ സ്വന്തം വഴക്കാളി സ്വഭാവം കൊണ്ട് ചോക്‌ളേററും പൂക്കളും കൊണ്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു നമ്മുടെ പാവം കഥാനായികയ്‌ക്ക്. എന്തായാലും പ്രണയദിനത്തിലെ ഈ പണിയോടെ തന്റെ പ്രതിശ്രുത വധുവിന്റെ വഴക്കും ദേഷ്യവും കുറഞ്ഞുവെന്നാണ് ഐസക് പറയുന്നത്. എല്ലാവർക്കും പരീക്ഷിക്കാവുന്ന രീതിയാണെന്നും ഐസക് പറയുുന്നു. ഐസകിന്റെ അനുഭവം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
















Comments