കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ട് പോയതായി പരാതി. തട്ടിക്കൊണ്ട് പോയി വിട്ടയച്ചെന്നാണ് സൈജു പരാതിയിൽ പറയുന്നത്. സംഭവത്തിൽ രണ്ടു പേർക്കെതിരെ മുനമ്പം പോലീസ് കേസെടുത്തു.
ബുധനാഴ്ച കുഴുപ്പിള്ളിയിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയെന്നാണ് സൈജുവിന്റെ പരാതി. മോചനദ്രവ്യമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. അതേസമയം, പരാതി സൈജു ഉണ്ടാക്കിയ കഥയാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
മോഡലുകളുടെ അപകടമരണത്തിൽ കുറ്റപത്രം ഈ ആഴ്ച സമർപ്പിക്കും. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുൾപ്പെടെ എട്ട് പ്രതികളാണ് ഉള്ളത്. പ്രേരണാകുറ്റം, മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
















Comments