റാഞ്ചി: ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി ഹനുമാൻ വിഗ്രഹം അടിച്ചുതകർത്ത സംഭവത്തിൽ ഇസ്ലാമിക മതമൗലികവാദി അറസ്റ്റിൽ. ഷാഫി അഹമ്മദ് എന്ന ആളാണ് അറസ്റ്റിലായത്. ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള ക്ഷേത്രത്തിലെ വിഗ്രഹമാണ് അക്രമി അടിച്ചുതകർത്തത്. ഫെബ്രുവരി 12നാണ് പ്രതി ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പ്രതിഷേധങ്ങൾ ആളിക്കത്തുകയാണ്.
ഫെബ്രുവരി 6ന് സരസ്വതീപൂജയ്‌ക്ക് ശേഷം വിഗ്രഹം നിമഞ്ജനം ചെയ്യുകയായിരുന്ന രൂപേഷ് പാണ്ഡെ എന്ന കൗമാരക്കാരനെ ഒരു കൂട്ടം മുസ്ലീം യുവാക്കൾ അടിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ജാർഖണ്ഡിലെ വിവിധ പ്രദേശങ്ങളിൽ വർഗീയ സംഘർഷങ്ങൾ തുടർക്കഥയാകുകയാണ്. ഇതിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയ മുസ്ലീം യുവാവ് വിഗ്രഹം അടിച്ചുതകർത്തതെന്നാണ് പോലീസ് പറയുന്നത്.
അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് സൂപ്രണ്ട് മനോജ് രതൻ ചോത്തെ അറിയിച്ചു. വർഗീയ സംഘർഷങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ വിവിധ പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ സംഭവത്തിന് പുറമെ മറ്റ് പ്രദേശങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും പോലീസ് പറഞ്ഞു.
Comments