ന്യൂഡൽഹി: അഫ്ഗാനിലെ താലിബാന്റെ ഭീകരത അനുഭവിക്കുന്ന ഹിന്ദു-സിഖ് വംശജരുമായി നിർണ്ണായക കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. അഫ്ഗാനിലെ സിഖ്-ഹിന്ദു സമൂഹങ്ങളുടെ പ്രധാന നേതാക്കളെയാണ് നരേന്ദ്രമോദി കാണുന്നത്. കടുത്ത ന്യൂനപക്ഷ പീഡനമാണ് സിഖ് മതസ്ഥരും ഹിന്ദുക്കളും അനുഭവിക്കുന്നത്. ഇന്ത്യ അഫ്ഗാനിലേയും പാകിസ്താനിലേയും ഹിന്ദു-സിഖ് സമൂഹങ്ങളുടെ രണ്ടാം വീടാണെന്നും തങ്ങളെ ഇന്ത്യ എക്കാലവും സംരക്ഷി ക്കുമെന്നാണ് പ്രതീക്ഷയെ ന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു.
ആഗസ്റ്റിൽ താലിബാൻ അഫ്ഗാൻ പിടിച്ചതോടെ അഭയാർത്ഥികളായി പതിനായി രങ്ങളാണ് പാകിസ്താനിലേക്കും ഇന്ത്യയിലേക്കും പലായനം ചെയ്തത്. ഓപ്പറേഷൻ ദേവീ ശക്തി എന്ന പേരിൽ വ്യോമസേനയുടെ അതിവേഗ നീക്കത്തിലാണ് ഇന്ത്യൻ ഉദ്യോഗസ്ഥർക്കൊപ്പം നിരവധി അഫ്ഗാൻ ബിന്ദു-സിഖ് വംശജരും അഫ്ഗാനിലെ മുസ്ലീം പൗരന്മാരേയും ഇന്ത്യയിലെത്തിച്ചത്. മതഗ്രന്ഥങ്ങളായ ഗുരുഗ്രന്ഥ സാഹിബും ഭഗവദ്ഗീതയും മറ്റ് പുണ്യഗ്രന്ഥങ്ങളും പുരോഹിതർ വിമാനത്തിൽ രക്ഷപെട്ടവരുടെ കയ്യിൽ കൊടുത്തുവിട്ടതും വാർത്തയായിരുന്നു.
താലിബാൻ ഭരണം ഏറ്റെടുത്തെങ്കിലും നിരവധി പ്രവിശ്യകളിൽ ഇപ്പോഴും ഭരണം നടത്തുന്നത് പാക് ഭീകരസംഘടനകളാണ്. പ്രദേശത്തെ ന്യൂനപക്ഷങ്ങളെ നിരന്തരം ദ്രോഹിക്കുന്നതും കൊള്ളയടിക്കുന്നതും മതംമാറ്റുന്നതും തുടരു കയാണ്. നിരവധി ആരാധനാലയങ്ങൾ തകർത്തിട്ടുണ്ട്. ഇതിനെ തുടർന്ന് പതിനാ യിരങ്ങളാണ് ഇന്ത്യയിലേക്ക് എത്താനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഏകജാലക സംവിധാനത്തിലൂടെ അഭയാർത്ഥികളുടെ കാര്യത്തിൽ തീരുമാനം എടുക്കണമെന്ന ആവശ്യവും വിവിധ സംഘടനകൾ ഉന്നയിച്ചിട്ടുണ്ട്.
അഫ്ഗാനിലെ സൈനികർക്ക് സ്ഥിരം പരിശീലനം നൽകിയിരുന്നതും മുൻ ഭരണകൂടത്തിന് ഭരണപരമായ സഹായങ്ങൾ നൽകിയതും ഇന്ത്യയാണ്. നേപ്പാൾ ഗൂർഖകളെ ഇന്ത്യൻ കരസേനയുടെ ഭാഗമാക്കിയതുപോലെ അഫ്ഗാൻ സൈനികരുടെ ഒരു വിഭാഗത്തെ ഇന്ത്യൻ സൈന്യം ഏറ്റെടുക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അടുത്തയാഴ്ചയാണ് ജീവകാരുണ്യ പ്രവർത്തന ങ്ങൾക്കായി ഭക്ഷ്യധാന്യങ്ങളും മരുന്നുകളും ഇന്ത്യ എത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്. 50,000 മെട്രിക് ടൺ ഗോതമ്പാണ് എത്തിക്കുന്നത്.
















Comments