കൊച്ചി : സി പി എം പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് യുവാവ് ദീപുവിന് കൊറോണയെന്ന് റിപ്പോർട്ട് .എന്നാൽ പോസ്റ്റ്‌മോർട്ടം നടപടികൾ അട്ടിമറിക്കുന്നതിന് ഭാഗമായാണ് കൊറോണ റിപ്പോർട്ടെന്ന് ബന്ധുക്കൾ ആരോപിച്ചു .
അതെസമയം ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിൽ സ്ഥലം എംഎഎൽഎയ്‌ക്കു പങ്കുണ്ടെന്ന ആരോപണവുമായി വാർഡ് മെമ്പർ നിഷ ആലിയാർ രംഗത്തെത്തി . ദീപുവിനു മർദനം ഏൽക്കുമ്പോൾ ശ്രീനിജിൻ സ്ഥലത്തുണ്ടായിരുന്നെന്നും , എം എൽ എ യുടെ അറിവോടെയാണ് ആക്രമണം നടന്നതെന്നുമാണ് ആരോപണം .തലയ്‌ക്കേറ്റ അടിയാണ് മർദന കാരണം , ദീപുവിനെ മർദിച്ചിട്ടില്ലെങ്കിൽ പിന്നെന്തുകൊണ്ടാണ് ദീപു മരിച്ചതെന്ന് പറയണമെന്നും ,കൊലപാതകത്തിൽ വിശദമായ അന്വേഷണം വേണമെന്നും വാർഡ്‌മെമ്പർ ആവശ്യപ്പെട്ടു .
എംഎൽഎയുടെ ജനവിരുദ്ധനടപടികളിൽ പ്രതിഷേധിച്ചാണ് ട്വന്റി ട്വന്റി പ്രവർത്തകർ വീടുകളിൽ വിളക്കണച്ചു പ്രതിഷേധിച്ചത്. ദീപു വീട്ടിൽ വിളക്കണച്ചു പ്രതിഷേധിക്കുമ്പോൾ തൊട്ടടുത്ത പുരയിടത്തിൽ മറഞ്ഞിരുന്ന അക്രമികൾ ദീപുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതര പരിക്കേറ്റതിനാൽ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു .ഇതിനിടയിൽ ആണ് മരണം. അക്രമം തടയാൻ ശ്രമിച്ച തന്നെ സി പി എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നും നിഷ പറഞ്ഞു .
കൊലപാതകത്തിൽ ബഷീർ, സൈനുദ്ദീൻ, അബ്ദുൾറഹ്മാൻ. അബ്ദുൾ അസീസ് തുടങ്ങി നാല് സിപിഎം പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.
















Comments