ഇടുക്കി: യുവാവിന് വെടിയേറ്റു. ഇടുക്കി ശാന്തൻപാറ ബി എൽ റാവിലാണ് സംഭവം. എയർഗൺ ഉപയോഗിച്ചാണ് യുവാവിനെ വെടിവെച്ചത്.
സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജ് എന്ന യുവാവിനാണ് വെടിയേറ്റത്. മൈക്കിളിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ സമീപവാസിയായ ബി എൽ റാവ് സ്വദേശി കരിപ്പക്കാട് ബിജു വർഗിസിനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് വെടിയുതിർക്കാൻ കാരണം
















Comments