കൊൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി -20 പരമ്പരയിൽ രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. എട്ട് റൺസിനാണ് ഇന്ത്യയുടെ ജയം. ഇതോടെ അന്താരാഷ്‌ട്ര തലത്തിൽ 100 ട്വന്റി -20 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറി. പാകിസ്താനാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ. നിക്കോളാസ് പുരന്റെയും റോവ്മാൻ പവലിന്റെയും തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ വിജയപ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഇന്ത്യ കളിയുടെ കടിഞ്ഞാൺ തിരികെ പിടിച്ചത്. മൂന്നാം വിക്കറ്റിൽ നിക്കോളാസ് പൂരനും(62) പവലും(68) 100 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്.
ഹൽഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ 25 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. പവൽ രണ്ട് സിക്സുകൾ നേടിയെങ്കിലും വിഫലമായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 186 റൺസ് നേടിയത്. ഋഷഭ് പന്തും വിരാട് കോലിയും അർദ്ധ സെഞ്വറി നേടി. ഒരു സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്. 41 പന്തിൽ 52 റൺസ്. 27 പന്തിൽ അർദ്ധസെഞ്ച്വറി നേടിയ പന്ത് പുറത്താവാതെ നിന്നു.
















Comments