ചോറ്റാനിക്കര: ചോറ്റാനിക്കര ദേവിക്ക് 60 സെന്റ് സ്ഥലം കാണിക്കയായി സമർപ്പിച്ച് ഭക്ത.ചേർത്തല സ്വദേശിനി ശാന്ത.എൽ പിള്ളയാണ് മരണശേഷം തന്റെ പേരിലുള്ള സ്ഥലം ദേവിക്ക് കാണിക്കയായി സമർപ്പിച്ചത്. 20 വർഷത്തോളം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ സൗജന്യമായി സേവനം ചെയ്ത ശാന്ത ചേർത്തല പള്ളിപ്പുറത്തെ 60 സെന്റ് സ്ഥലമാണ് നൽകിയത്. ഒരു മാസം മുമ്പാണ് ശാന്ത മരിച്ചത്.
ചോറ്റാനിക്കര ഉത്സവത്തിന്റെ പൂരം നാളായ ഇന്നലെ സഹോദരി ലക്ഷ്മി പി. പിള്ള ക്ഷേത്രത്തിലെത്തി വിൽപത്രം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാറിനു കൈമാറി.
അപകടത്തിൽ ഏക മകൻ മരിച്ചതോടെയാണ് ശാന്തയും ഭർത്താവും ചോറ്റാനിക്കരയിലേക്ക് താമസം മാറ്റിയത്. പിന്നീട് ശാന്ത ദേവിക്ക് വേണ്ടി സേവനം ചെയ്യുകയായിരുന്നു.ഭർത്താവിന്റെ വിയോഗ ശേഷവും ക്ഷേത്രകാര്യങ്ങളുമായി ശാന്ത ചോറ്റാനിക്കരയിൽ തുടർന്നിരുന്നു.
ശാരീരിക അവശതകൾ അലട്ടിയതോടെ ശാന്ത സഹോദരിയുടെ വീട്ടിലേക്ക് മാറുകയായിരുന്നു. ഈ സമയത്താണ് തന്റെ പേരിലുള്ള സ്ഥലം ദേവിക്ക് സമർപ്പിക്കാൻ തീരുമാനിച്ച് വിൽപത്രം തയ്യാറാക്കിയത്.
















Comments