മലപ്പുറം: കെ.ടി.ജലീലുമായി ചർച്ച നടത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ്.പി.കെ.കുഞ്ഞാലിക്കുട്ടിയും, കെ.ടി.ജലീലും കണ്ടത് കല്യാണ വീട്ടിലാണ്.കല്യാണ വീട്ടിൽ വെച്ചു കണ്ടു. അതിനപ്പുറം ഒന്നുമുണ്ടായില്ല. ബിരിയാണി കഴിച്ചു പിരിഞ്ഞു.അത്രമാത്രമാണ് സംഭവിച്ചതെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിപിഎം എ സലാം വ്യക്തമാക്കി. വ്യക്തിപരമായി ആരോടും എതിർപ്പില്ല. ജലീൽ വിമർശിച്ചാൽ തിരിച്ചും വിമർശിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്താക്കിയവർ പുറത്തുതന്നെയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കള്ളപ്പണ ആരോപണങ്ങളിൽ പിൻമാറണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലികുട്ടി കെ.ടി ജലീലുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ആരോപണമുയർന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ലീഗ് രംഗത്തെത്തിയത്.
കുടുംബത്തെയും ഉപദ്രവിക്കരുത് എന്നാണ് കെ.ടി ജലീലിനോട് പി.കെ കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. കുറ്റിപ്പുറത്തുള്ള ഒരു വ്യവസായിയുടെ വീട്ടിൽ വച്ചായിരുന്നു ഇരുവരും തമ്മിൽ ഒരു മണിക്കൂറോളം നീണ്ട ചർച്ച നടത്തിയത് എന്നാണ് സൂചന. അതേസമയം കുഞ്ഞാലിക്കുട്ടിയുടെ അഭ്യർത്ഥന കേട്ട് നിന്നതല്ലാതെ കെ.ടി ജലീൽ മറുപടി നൽകിയില്ലെന്നാണ് വിവരം
















Comments