ദുബായ്: യുഎഇയിൽ കൊറോണ വ്യാപന തീവ്രത കുറയുന്നു. 3 ലക്ഷത്തിലധികം പരിശോധനകളിൽ നിന്നും 882 പേർക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. അതേസമയം രോഗമുക്തരായവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. 2294 പേരാണ് രോഗമുക്തരായിട്ടുള്ളത്. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത് 55,992 സജീവ കേസുകളാണ്.
തുടർച്ചയായ നാലാം ദിവസമാണ് യുഎഇയിൽ കൊറോണ കേസുകൾ 1000 ത്തിൽ താഴെയെത്തുന്നത്. രോഗം ഭേദമായവരുടെ വർധനവും ആശ്വാസം നൽകു ന്നതാണ്. 2294 പേർ രോഗമുക്തരായെന്ന് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. കൊറോണ മൂലം 2 മരണങ്ങൾ മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്. യുഎഇയിൽ ഇതു വരെ ആകെ 8,72,210 കൊറോണ കേസുകളാണ് 2019ന് ശേഷം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 8,13,926 പേരാണ് രാജ്യത്ത് ഇതു വരെ രോഗമുക്തരായത്. കൊറോണ മൂലം ഇതു വരെ 2292 മരണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
യുഎഇയിൽ കൊറോണ വ്യപനം കുറഞ്ഞതോടെ വിവിധ രാജ്യങ്ങൾ യുഎഇയിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാ നിയന്ത്രങ്ങണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം സ്വിറ്റ്‌സർലാന്റ് ഗവൺമെന്റ് യുഎഇയിൽ നിന്നുള്ള യാത്ര ക്കാർക്ക് പിസിആർ പരിശോധന ഫലവും വാക്‌സിനേഷൻ സർട്ടിഫിക്കേറ്റും ഒഴിവാക്കിയിരുന്നു.








Comments