മുംബൈ: ശ്രീലങ്കൻ പരമ്പരയ്‌ക്കുള്ള താരങ്ങളെ പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ് ടീമിൽ രോഹിത് ശർമ്മയെ ടെസ്റ്റിലും നായകനായി പ്രഖ്യാപിച്ചതോടെ മൂന്ന് ഫോർമാറ്റിലും രോഹിത് ക്യാപ്റ്റനാകുന്ന ആദ്യപരമ്പരയാണ് നടക്കാൻ പോകുന്നത്. മലയാളികൾക്ക് ആവേശമായി ടി20 പരമ്പരയ്‌ക്കുള്ള ടീമിലേക്ക് സഞ്ജു സാംസൺ തിരികെയെത്തി.
ടീമിൽ ഇഷാൻ കിഷനൊപ്പം സഞ്ജുവിനെ വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാനെന്ന നിലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ ദക്ഷിണാഫ്രിക്കൻ പരമ്പരയടക്കം ടെസ്റ്റിൽ തീർത്തും നിറംമങ്ങിയ മദ്ധ്യനിര താരങ്ങളായ ചേതേശ്വർ പൂജാരയേയും അജിങ്ക്യാ രഹാനയേയും പൂർണ്ണമായും ഒഴിവാക്കിയെന്നതും ശ്രദ്ധേയമായി.
രോഹിത് ശർമ്മ ഇതുവരെ ടി20, ഏകദിന ടീമുകളുടെ മാത്രം നായകനായിരുന്നു. വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കയിലെ പരാജയത്തെ തുടർന്ന് നായക സ്ഥാനത്തു നിന്നും രാജിവെച്ചിരുന്നു. നിലവിൽ വിൻഡീസിനെതിരായ പരമ്പരയിൽ ഏകദിന ങ്ങളും ടി20യും മാത്രമേയുള്ളു. നാളെ നടക്കുന്ന അവസാന ടി20യോടെ വിൻഡീസ് പരമ്പര സമാപിക്കും.
















Comments