കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും വീണ്ടും ഒരു അന്തേവാസി ചാടിപ്പോയി. മലപ്പുറം വണ്ടൂർ സ്വദേശിയാണ് ചാടിപോയത്. വൈകുന്നേരം നാലിനും അഞ്ചിനും ഇടയ്‌ക്കാണ് സംഭവം.
ഇതോടെ മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്‌ച്ചയുണ്ടായിരിക്കുകയാണ്. ഏഴാം വാർഡിലെ ശുചിമുറിയുടെ ജനൽ പൊളിച്ചാണ് അന്തേവാസി രക്ഷപ്പെട്ടത്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവിടെ നിന്നും ഒരു പുരുഷനും സ്ത്രീയും ചാടിപ്പോയിരുന്നു. രക്ഷപ്പെട്ട സ്ത്രീയെ പിന്നീട് പിടികൂടിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കൊലപാതകം നടന്ന വാർഡിൽ നിന്നുമാണ് വീണ്ടും ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്‌ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പതുകാരിയായ ജിയ റാമിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടത്തിലൂടെ വ്യക്തമായത്.
















Comments