മുംബൈ : ഹിന്ദുസാമ്രാജ്യസ്ഥാപകൻ ഛത്രപതി ശിവാജിയുടെ ജന്മദിനം വിപുലമായി ആഘോഷിച്ച് ഡിവൈഎഫ്‌ഐ. മഹാരാഷ്‌ട്ര ഡ്‌വൈഎഫ്‌ഐ ഘടകമാണ് ശിവാജിയുടെ ജന്മദിനത്തിൽ ആഘോഷ പരിപാടികളും ചിത്ര രചനാ മത്സരങ്ങളും നടത്തിയത്. ഹിന്ദു സാമ്രാജ്യ സ്ഥാപകനായ ശിവാജിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് പോസ്റ്ററുകളും പുറത്തിറക്കിയിട്ടുണ്ട്.
മഹാരാഷ്‌ട്രയിലെ എസ്.എഫ്.ഐ യൂണിറ്റുകളും ശിവാജി ജയന്തി ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ നടത്തിയും ശിവാജിയെപ്പറ്റിയുള്ള ലഘുലേഖകൾ വിതരണം ചെയ്തുമാണ് ജയന്തി ആഘോഷിച്ചത്. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തിട്ടുണ്ട്.
അതേസമയം ഡിവൈഎഫ്‌ഐ മഹാരാഷ്‌ട്രയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ മലയാളികൾ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിൽ വാരിയം കുന്നൻ സംസ്ഥാനം വിട്ടപ്പോൾ ശിവാജി, എ എ റഹീമിനെന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യവുമായാണ് മലയാളികൾ പോസ്റ്റുകൾക്ക് താഴെ കമന്റിടുന്നത്. അതിനിടെ ചരിത്രത്തിൽ ആദ്യമായി തങ്ങളുടെ പോസ്റ്റുകൾക്ക് ഇത്രയധികം കമന്റുകൾ കിട്ടുന്നത് കണ്ട് അത്ഭുതപ്പെടുകയാണ് മഹാരാഷ്‌ട്ര ഡിവൈഎഫ്‌ഐ.
ഹിന്ദു സാമ്രാജ്യ സ്ഥാപകനായാണ് വീരശിവാജി അറിയപ്പെടുന്നത്. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ശിവാജി ഹിന്ദു സാമ്രാജ്യം സ്ഥാപിച്ച ദിനവുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്ന ഹിന്ദുസാമ്രാജ്യ ദിനം ഉത്സവം. 1674 ലെ ജ്യേഷ്ഠമാസത്തിലെ വെളുത്ത പക്ഷ ത്രയോദശി ദിനത്തിലാണ് ശിവാജി സിംഹാസനാരൂഢനായത്. ഈ ദിനമാൺ` ഹിന്ദുസാമ്രാജ്യ ദിനമായി ആചരിക്കുന്നത്.
Comments