ന്യൂഡൽഹി ; റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മൂത്ത പുത്രൻ അൻമോൽ അംബാനിയുടെ വിവാഹം ഇന്ന് . സാമൂഹിക പ്രവർത്തകയും സംരംഭകയുമായ കൃഷ ഷായാണ് വധു . ഈ ആഴ്ച ആദ്യം ഇരുവരുടെയും വിവാഹ ചടങ്ങുകൾ ആരംഭിച്ചിരുന്നു.
ഇരു കുടുംബങ്ങളും ആലോചിച്ചുറപ്പിച്ച വിവാഹമാണിത് . മുംബൈയിൽ ജനിച്ചു വളർന്ന കൃഷ ഷാ സോഷ്യൽ നെറ്റ്‌വർക്കിംഗ് കമ്പനിയായ ഡിസ്‌കോയുടെ സ്ഥാപകയാണ് .നേരത്തെ, യുകെയിൽ ആക്‌സെഞ്ചറിൽ ജോലി ചെയ്തിരുന്ന കൃഷ പിന്നീട് രാജ്യത്ത് തിരിച്ചെത്തി സംരംഭകയായി.
കാലിഫോർണിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ ഇക്കണോമിക്‌സിൽ ബിരുദം നേടിയ കൃഷ , ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സാമൂഹിക നയത്തിലും വികസനത്തിലും ബിരുദാനന്ത ബിരുദം നേടിയിട്ടുണ്ട്. 2021 ഡിസംബറിലായിരുന്നു കൃഷ ഷായുമായി അൻമോലിന്റെ വിവാഹനിശ്ചയം നടന്നത്. മെഹന്ദി ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ് . റീമ ജെയിൻ, ശ്വേത, ജയ ബച്ചൻ തുടങ്ങി നിരവധി ബോളിവുഡ് സെലിബ്രിറ്റികൾ ആഘോഷങ്ങളിൽ പങ്കെടുത്തു. നിലവിൽ റിലയൻസ് ക്യാപിറ്റലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അൻമോൽ.
















Comments