ബ്രിട്ടൺ: എലിസബത്ത് രാജ്ഞിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ബക്കിംങ്ഹാം കൊട്ടാരം അധികൃതർ വാർത്താകുറിപ്പിലൂടെയാണ് രാജ്ഞിയ്‌ക്ക് കൊറോണ ബാധിച്ചതായി മാദ്ധ്യമങ്ങളെ അറിയിച്ചത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ഒരുവർഷത്തോളമായി പൊതുപരിപാടികളിലൊന്നും പങ്കെടുക്കാതെ കൊട്ടാരത്തിൽ തന്നെ കഴിയുകയായിരുന്നു എലിസബത്ത് രാജ്ഞി. 95 വയസ്സ് പിന്നിട്ട രാജ്ഞി ബ്രിട്ടന്റെ അധികാര സിംഹാസനത്തിൽ 70 വർഷവും പൂർത്തിയാക്കി.
രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പൂർണവിശ്രമത്തിലായ രാജ്ഞിയെ വിദഗ്ദ ഡോക്ടർമാരുടെ സംഘം നിരീക്ഷിക്കുകയാണ്. ആശുപത്രിയിലേയ്‌ക്ക് മാറ്റേണ്ട സാഹചര്യം നിലവില്ലെന്ന് കൊട്ടാരം വക്താവ് അറിയിച്ചു. രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. മറ്റ് രണ്ട് രാജകുടുംബാംഗങ്ങൾക്കും കൊറോണ ബാധിച്ചിട്ടുണ്ട്.
English Summary: Queen Elizabeth II tested positive for Corona
Comments