മാനന്തവാടി: മാനന്തവാടി ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ കുട്ടികൾക്ക് ഹിജാബ്,തട്ടം,ഷോൾ ധരിക്കുന്നതിൽ നിരോധനം ഏർപ്പെടിത്തിയിട്ടില്ലെന്ന് സ്കൂൾ അധികൃതർ .നിരോധനം ഏർപ്പെടുത്തി എന്നത് അടിസ്ഥാനരഹിതമാണെന്ന് പ്രധാനാദ്ധ്യാപിക വ്യക്തമാക്കി .
“ഈ വർഷം സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ഷാളും മാസ്കും ഒരുമിച്ച് ധരിച്ച് ക്ലാസ്സിൽ ഇരിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി ക്ലാസുകൾ സന്ദർശിച്ചപ്പോൾ ഷാൾ ഒഴിവാക്കാമല്ലോ എന്ന് പറഞ്ഞിട്ടുണ്ട്. ഒരു കുട്ടിയോടും വ്യക്തിപരമായി ഷാൾ ഉപയോഗിക്കരുത് എന്ന രീതിയിൽ പറയുകയോ ഷാളിന്റെ ഉപയോഗം സ്കൂളിൽ വിലക്കുകയോ ചെയ്തിട്ടില്ല. പരാതി ഉന്നയിച്ച വ്യക്തിയുടെ കുട്ടി പ്രസ്തുത ദിവസത്തിലും തുടർന്നുള്ള ദിവസങ്ങളിലും ക്ലാസ്സിൽ ഹാജരായിട്ടില്ല. കുട്ടി ജലദോഷം ആയതിനാലാണ് ക്ലാസിൽ ഹാജരാകാത്തത് എന്നാണ് ക്ലാസ് ടീച്ചർ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. മറ്റാരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാതെയാണ് അദ്ദേഹം ഈ പരാതിയുമായി മുന്നോട്ടു പോകുന്നത്. കുട്ടികളുടെ സുരക്ഷയെക്കരുതി സ്വർണാഭരണങ്ങളുടെ ഉപയോഗം സ്കൂളിൽ വിലക്കിയിട്ടുണ്ട്. എങ്കിലും രക്ഷിതാക്കളുടെ താൽപര്യപ്രകാരം പ്രത്യേക സന്ദർഭങ്ങളിൽ അനുവാദം നൽകാറുണ്ട് .തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാതി ഉന്നയിക്കപ്പെട്ടിട്ടുള്ളത്” . പ്രധാനാദ്ധ്യാപിക വ്യക്തമാക്കുന്നു .
സ്കൂളിൽ ,കുട്ടികൾ യൂണിഫോം നിബന്ധന പാലിക്കണമെന്നും , ഹിജാബ് ധരിച്ച് ക്ലാസ്സിൽ വരാൻ സമ്മതിക്കില്ലെന്നും പ്രധാനാദ്ധ്യാപിക പറയുന്ന വീഡിയോ പുറത്തു വന്നിരുന്നു . മദ്രസാ അദ്ധ്യാപകൻ ആയ രക്ഷിതാവ് തന്നെയാണ് അദ്ധ്യാപിക സംസാരിക്കുന്നത് മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. തുടർന്ന് സ്കൂൾ ഫേസ് ബുക്ക് പേജിൽ ഇസ്ലാമിസ്റ്റുകൾ സംഘടിതമായെത്തി സൈബർ ആക്രമണം നടത്തിയിരുന്നു . കന്യാ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ധ്യാപികയ്‌ക്ക് നേരെ ഇസ്‌ലാമിസ്റ്റുകളുടെ സൈബർ അധിക്ഷേപം . കന്യാസ്ത്രീകൾക്ക് തല മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കാമെങ്കിൽ ഹിജാബും ആവാം എന്ന വാദവും ചിലർ ഉന്നയിച്ചു
സ്കൂളിലെ അദ്ധ്യാപികമാരെ ഫോണിൽ വിളിച്ച് ചിലർ ഭീഷണിപ്പെടുത്തിയിരുന്നു . തുടർന്ന് മാനേജ്‌മെന്റിന്റെ ഇടപെടലിനെത്തുടർന്നാണ് ഹിജാബ് നിയന്ത്രണം പിൻവലിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ കൈകൾ പൂർണ്ണമായും മറയ്‌ക്കുന്ന രീതിയിൽ യൂണിഫോമിനടിയിൽ ‘ഫുൾ സ്ലീവ് ഇന്നർ ‘ ഇടാൻ അനുവദിക്കണമെന്നും കുട്ടിയുടെ രക്ഷിതാവ് ആവശ്യപ്പെട്ടിരുന്നു .
കർണ്ണാടകയിലെ ഹിജാബ് വിവാദം കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള തീവ്ര മുസ്ലിം സംഘടനകളുടെ ശ്രമങ്ങൾക്കിടയിൽ ആണ് മാനന്തവാടി ഹിജാബ് വിഷയം ഉണ്ടാവുന്നത്.ഹിജാബ് വിവാദത്തെത്തുടർന്ന് വിദ്യാർത്ഥിനികളെ , ഹിജാബും , നിഖാബും ധരിക്കാൻ ചില രക്ഷിതാക്കൾ നിർബന്ധിക്കുന്നതായും ആരോപണമുണ്ട്
















Comments