ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകൾ ഗണ്യമായി കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇരുപതിനായിരത്തിൽ താഴെ പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ രോഗമുക്തി നിരക്ക് 98 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 16,051 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കൊറോണ ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങിലുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കുറഞ്ഞു. 2,02,131 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 37,901 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4.21 കോടി കടന്നു. 1.93 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് ഇതുവരെ 76.01 കോടി കൊറോണ പരിശോധനകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 8,31,087 പരിശോധനകളാണ് നടത്തിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 206 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,12,109 ആയി. അതേസമയം രാജ്യത്ത് കൊറോണ വാക്‌സിൻ വിതരണം 175.46 കോടിയായെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
















Comments