ബെംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ബജ്‌റംഗ് ദൾ പ്രവർത്തകൻ ഹർഷ കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് പോലീസ്. പ്രതികൾ ഉടൻ തന്നെ അറസ്റ്റിലാകുമെന്ന് കർണാടക അഡീഷണൽ ഡിജിപി പ്രതാപ് റെഡ്ഡി അറിയിച്ചു.
ശിവമോഗ ജില്ലയ്‌ക്ക് അകത്തും പുറത്തും തിരച്ചിൽ നടക്കുന്നുണ്ട്. അന്വേഷണം ശക്തമായി പുരോഗമിക്കുകയാണെന്നും പ്രതികൾ ഏത് നിമിഷവും പിടിയിലാകുമെന്നും അഡീഷണൽ ഡിജിപി പ്രതികരിച്ചു.
ഇതുവരെ മൂന്ന് പേരാണ് ഹർഷയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഇവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അഞ്ച് പേർ ചേർന്നാണ് കുറ്റകൃത്യം നടത്തിയതെന്നാണ് വിവരം. ഏകദേശം 12ഓളം പേർ കസ്റ്റഡിയിലാണെന്നാണ് സൂചന.
ഞായറാഴ്ച വൈകിട്ടായിരുന്നു 26-കാരനായ ഹർഷയെ മതമൗലികവാദികൾ കൊലപ്പെടുത്തിയത്. വീട്ടിലേക്കുള്ള വഴിമദ്ധ്യേയായിരുന്നു സംഭവം. ഹിജാബ് വിഷയത്തിൽ ഹർഷ ശക്തമായ നിലപാട് സ്വീകരിച്ചതിലുള്ള വിയോജിപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ആരോപണമുണ്ട്.
















Comments