കണ്ണൂർ: മംഗലാപുരത്ത് നിന്നും ലഹരിവസ്തുക്കളുമായി പോകുകയായിരുന്ന രണ്ട് ലോറികൾ പിടികൂടി പോലീസ്. കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറികളാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.
ഉച്ചക്ക് രണ്ട് മണിയോടെയാണ് ആദ്യ ലോറി പോലീസിന്റെ പിടിയിലായത്. തോട്ടട എസ്എൻ കോളേജിന് സമീപമായിരുന്നു സംഭവം. ചരക്ക് ലോറിയിലായിരുന്നു ലഹരിപദാർത്ഥങ്ങൾ കടത്താൻ ശ്രമിച്ചത്. ചാക്കുകളിലാക്കി നിറച്ച നിലയിൽ ലോറി നിറയെ ലഹരി വസ്തുക്കളായിരുന്നു.
സംഭവത്തിൽ കാസർകോട് കടുലു സ്വദേശികളായ ജാബിർ, യൂസഫ് എന്നിവർ പിടിയിലായി. കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. അച്ഛനും മകനുമാണ് പ്രതികൾ. യൂസഫിന്റെ മകനാണ് ജാബിർ.
ഇതിന് പിന്നാലെ പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന ലഹരി വസ്തുക്കൾ കിഴുത്തള്ളിയിൽ നിന്നും പോലീസ് പിടികൂടി. കാസർകോട് രജിസ്‌ട്രേഷനിലുള്ള ലോറിയായിരുന്നു. ഒരു ഡെലിവറിക്ക് 40,000 രൂപ കമ്മീഷൻ ലഭിക്കുന്ന രീതിയിലാണ് ഇവരുടെ കച്ചവടമെന്ന് പോലീസ് അറിയിച്ചു.
















Comments