മോസ്‌കോ: ക്രെംലിനില്‍ നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍രാത്രി നടത്തിയ ടെലിവിഷന്‍ പ്രസംഗം തികച്ചും പ്രകോപനപരമായിരുന്നു. ഉച്ചകോടിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് തൊട്ടുപിന്നാലെ ആയിരുന്നു പുടിന്റെ വിദ്വേഷ പ്രസംഗം.
റഷ്യ – യുക്രെയ്ന്‍ വിഷയത്തില്‍ പാശ്ചാത്യരുടെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
കോപവും പാശ്ചാത്യരോടുള്ള വെല്ലുവിളികളും ആ പ്രസംഗത്തില്‍ ഉടനീളംനിറഞ്ഞു. റഷ്യയുടെ
യുക്രെയ്ന്‍ അധിനിവേശത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് പുട്ടിനെ ഒട്ടൊന്നുമല്ല പ്രകോപിതനാക്കുന്നത്.
ശത്രുവിനാല്‍നെഞ്ചില്‍ മുറിവേറ്റവനെപ്പോലെ കോപാകുലനായിരുന്നു പുടിന്‍.ഞങ്ങളെസുഹൃത്തുക്കളാകാന്‍ നിങ്ങള്‍ ആഗ്രഹിച്ചില്ല. അതു കൊണ്ട്‌നിങ്ങള്‍ ഞങ്ങളെ ശത്രുവാക്കേണ്ടതില്ലെന്നും പുടിന്‍ പാശ്ചാത്യ നിലപാടിനോട് തുറന്നടിച്ചു.
വര്‍ഷങ്ങളായി റഷ്യയുടെ ആശങ്കകള്‍ അവഗണിച്ചുവെന്ന് അദ്ദേഹം പരാതിപ്പെട്ടു, റഷ്യയെ പുനരുജ്ജീവിപ്പിക്കുന്ന ആഗോള ശക്തിയായി പാശ്ചാത്യ രാജ്യങ്ങള്‍ കാണുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഒട്ടേറെ പേരാണ് പുടിന്റെ പ്രസംഗത്തെ വ്യാഖ്യാനിക്കുന്നത്. പരിഹാസവും ജിജ്ഞാസയും എല്ലാം ചേര്‍ന്ന വാക്കുകളാണ് അവര്‍ ഉപയോഗിച്ചത്.
വ്ളാഡിമിര്‍ പുടിന്റെ യുക്രെയ്നെക്കുറിച്ചുള്ള പ്രസംഗത്തില്‍ ഭൂരിഭാഗവും പനി സ്വപ്നം പോലെയായിരുന്നുവെന്നാണ്‌നയതന്ത്ര ലേഖകനായ പോളി ആഡംസിന്റെ വിശകലനം.
റഷ്യ – യുക്രെയ്ന്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തിയതിന് പാശ്ചാത്യര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നാണ്
റഷ്യ വിലയിരുത്തുന്നത്. യുദ്ധമില്ലെന്ന് റഷ്യ പറയുമ്പോഴും സഖ്യരാജ്യത്ത് സൈനികരെ വിന്യസിച്ച നടപടിയെ സംശയത്തോടെയാണ് യൂറോപ്യന്‍ യൂണിയന്‍ നോക്കിക്കാണുന്നത്.
അതെ സമയ യുക്രെയ്‌നിയ്‌നിലെ രണ്ട് പ്രദേശങ്ങളെ റഷ്യ സ്വതന്ത്രമാക്കി. ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക് പ്രദേശങ്ങളിലെ ജനങ്ങള്‍ റിപ്പബ്ലിക്കുകളുടെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്.
എന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാവുകയാണെങ്കില്‍ അത് യൂറോപ്യന്‍ യൂണിയനെ തന്നെ പ്രതികൂലമായി ബാധിക്കും.ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ ജനങ്ങളോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. പുടിന്റെ പ്രകോപനപരമായ പ്രസംഗം വ്യക്തമാക്കുന്നത് യുദ്ധ സൂചനയാണ്.
















Comments