കൊച്ചി: കോട്ടയം-എറണാകുളം റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മിന്നൽ പണിമുടക്ക്. തലയോലപ്പറമ്പിൽ ഡ്രൈവറെ വിദ്യാർത്ഥികൾ മർദ്ദിച്ച സംഭവത്തിലാണ് പ്രതിഷേധം. ഡ്രൈവർ കടുത്തുരുത്തി സ്വദേശി രഞ്ജുവിനാണ് വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.
മർദ്ദനത്തിൽ മൂക്കിന്റെ പാലം തകർന്ന രഞ്ജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ബസിനുള്ളിലുണ്ടായിരുന്ന ചില യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Comments